DCBOOKS
Malayalam News Literature Website

ഡോ.സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍’; പുനര്‍വായനയും ചര്‍ച്ചയും ഇന്ന്

ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന പുനര്‍വായനയും പുസ്തകചര്‍ച്ചയും ഇന്ന് (1ഏപ്രില്‍ 2022). കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജും സെന്‍ട്രല്‍ ലൈബ്രറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സര്‍ഗ്ഗം റീഡിംഗ് കോര്‍ണ്ണര്‍ പ്രതിമാസ പരിപാടിയായ ‘വായനശാല’ യിലാണ് ചര്‍ച്ച.

പി.കെ. ഗോപി, ഡോ.വീ.ആര്‍. രാജേന്ദ്രന്‍, ഡോ.എം.പി. ശ്രീജയന്‍, ഡോ.ടി.ജയകൃഷ്ണന്‍, ഡോ.ജയേഷ് കുമാര്‍, കെ.പി.സീനത്ത് എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച അഗ്നിശലഭങ്ങള്‍ എന്ന പുസ്തകം ആത്മകഥ എഴുതാന്‍ മോഹിച്ച ഒരു അച്ഛന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. കഷ്ടപ്പാടിന്റെയും വറുതിയുടെയും കാലത്ത് വിദ്യാഭ്യാസത്തിലൂടെ ജോലി നേടാന്‍ ആഗ്രഹിച്ച് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറിയ അച്ഛന് മകള്‍ നല്‍കുന്ന സമ്മാനമാണ് ഈ പുസ്തകം. അച്ഛന്റെ ജീവിതാനുഭവങ്ങള്‍ക്കൊപ്പം കയറ്റിറക്കങ്ങളിലൂടെ കടന്നുപോയ സ്വന്തം ജീവിതത്തെക്കൂടി ഡോ. സതീദേവി വി.കെ. ഇതില്‍ വരച്ചിടുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.