DCBOOKS
Malayalam News Literature Website

നടി വിദ്യ ഉണ്ണി വിവാഹിതയായി

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമാതാരവുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ജോമോള്‍, ജലജ, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തു.

കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്മാരെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ ഉണ്ണിയുടെ അരങ്ങേറ്റം. ദിവ്യ ഉണ്ണിയെപ്പോലെ തന്നെ നൃത്തത്തിലും വിദ്യ സജീവമാണ്. ഇരുവരും ഒന്നിച്ച് നിരവധിയിടങ്ങളില്‍ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് ബിരുദധാരിയായ വിദ്യ ഇപ്പോള്‍ ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

Comments are closed.