DCBOOKS
Malayalam News Literature Website

തമിഴ്‌നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ്‌യുടെ വായനശാല

തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനുള്ള ഒരുക്കവുമായി നടൻ വിജയ്. താരത്തിന്റെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ ആരംഭിക്കുക. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു. നേരത്തേ തന്നെ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ ആരംഭിച്ചിരുന്നു.

Comments are closed.