DCBOOKS
Malayalam News Literature Website

‘വീട്ടുരുചികള്‍’,’ thenga manga’ ; ഷെഫ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍, പ്രീബുക്കിങ് ആരംഭിച്ചു

ഷെഫ് സുരേഷ് പിള്ളയുടെ  ‘വീട്ടുരുചികള്‍‘,’ thenga manga’ എന്നീ പുസ്തകങ്ങളുടെ പ്രീബുക്കിങ് ആരംഭിച്ചു.  പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളുടെ സമാഹാരങ്ങളാണ് പുസ്തകങ്ങൾ. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.

പുതുതലമുറയുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന പഴമയുടെ കൈപ്പുണ്യവും പൊലിമയുമാണ് ഈ പുസ്തകങ്ങളിലൂടെ വായനക്കാരിലേയ്ക്ക് എത്തുന്നത്. വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന, ഗൃഹാതുരതയുണര്‍ത്തുന്ന ഈ രുചികള്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു പൈതൃകത്തിലേക്ക് കൂടി നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു. ഇവിടെ ഒരു യാത്ര ആരംഭിക്കുകയാണ്; നാട്ടുരുചികളുടെ തനിമയിലേക്ക്, വീട്ടകങ്ങളിലെ കലവറയിലേക്ക്, പ്രിയപ്പെട്ടവരുടെ ഹൃദയത്തിലേക്ക്. ഡി സി ബുക്സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകർ.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.