DCBOOKS
Malayalam News Literature Website

നടന്‍ രജിത് മേനോന്‍ വിവാഹിതനായി

പ്രശസ്ത ചലച്ചിത്രനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. അങ്കമാലിയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. മലയാള സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തൃശൂര്‍ സ്വദേശിയായ രജിത് മേനോന്‍ കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വെള്ളത്തൂവല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴില്‍ നിനെയ്ത്തത് യാരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് രജിത് മേനോന്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.

Comments are closed.