DCBOOKS
Malayalam News Literature Website

ഒടിയന് ആവേശം പകരാന്‍ മമ്മൂട്ടിയും

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ നിന്നും ഒരു പുതിയ വാര്‍ത്ത. ചിത്രത്തില്‍ ഒരു പ്രധാന സാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടിയുമെത്തുന്നു. ചിത്രത്തിന്റെ മുഴുനീള വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലായിരിക്കും. വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“നന്ദി മമ്മൂക്ക, ഇത് ഞങ്ങളുടെ ഒരു സ്വപ്‌നസാഫല്യമാണ്. താങ്കളുടെ വശ്യതയാര്‍ന്ന, ഇടിമുഴക്കമുള്ള ശബ്ദം കൂടി ചേരുമ്പോള്‍ ഞങ്ങളുടെ ഒടിയന്‍ പൂര്‍ണ്ണമാവുകയാണ്. ഇതിന് അകമഴിഞ്ഞ നന്ദി.” റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

കുട്ടിസ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 14ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.