DCBOOKS
Malayalam News Literature Website

നഴ്‌സ് ലിനിയായി റിമ; ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘വൈറസ്’

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു പുതിയ ചിത്രമൊരുക്കുന്നു. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി വന്‍ താരനിരയാണ് അണിനിരക്കുന്നത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ രോഗ ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ വേഷത്തിലാണ് റിമ കല്ലിങ്കല്‍ എത്തുന്നത്.

ഒ.പി.എം ബാനറിന്റെ പശ്ചാത്തലത്തില്‍ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്.

Comments are closed.