DCBOOKS
Malayalam News Literature Website

ഇന്ദ്രന്‍സിന്റെ വേറിട്ട വേഷപകര്‍ച്ച;ആളൊരുക്കത്തിന്റെ’ ആദ്യടീസര്‍ പുറത്തിറങ്ങി

മാധ്യമപ്രവര്‍ത്തകനായ വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആളൊരുക്കത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസര്‍ പറയുന്നത്. സമകാലിക പ്രസക്തിയുള്ളതാണ് ആളൊരുക്കത്തിന്റെ പ്രമേയം.

നടന്‍ ഇന്ദ്രന്‍സാണ് പ്രധാന വേഷത്തിലത്തുന്നത്. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ വേറിട്ട പ്രകടനമാണ് ആളൊരുക്കത്തിലേത്. ഓട്ടന്‍ തുള്ളല്‍ കലാകാരനായുള്ള ഇന്ദ്രന്‍സിന്റെ വേഷപകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്.

ശ്രീകാന്ത് മേനോന്‍,അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, കലാഭവന്‍ നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രം ജോളിവുഡ് മൂവീസിന് വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.