DCBOOKS
Malayalam News Literature Website

ആടുജീവിതത്തില്‍ പൃഥ്വിരാജിനൊപ്പം അമലാപോള്‍

ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് യുവനടി അമല പോളാണ്. നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആടുജീവിതത്തിനായി സമയം പൂര്‍ണമായും മാറ്റിവെക്കാനിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടാത്തതാണ് ചിത്രം വൈകാന്‍ കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ നോവല്‍ ചലച്ചിത്രമാക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ബ്ലസിയുടെ ആടുജീവിതം സിനിമയില്‍ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമല പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന് എല്ലാവരുടെയും സ്‌നേഹവും പിന്തുണയും പ്രാര്‍ഥനയും വേണമെന്നും അമല പറഞ്ഞു.

Comments are closed.