DCBOOKS
Malayalam News Literature Website

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും എ.വി. കുട്ടിമാളുവിന്റേയും മകനായിരുന്നു.

30 വർഷത്തെ സൈനിക സേവനത്തിന് ശേഷം കേണലായി വിരമിച്ചു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതി ആയിരുന്നപ്പോൾ കേണൽ അച്യുതനായിരുന്നു രാഷ്ട്രപതി ഭവന്റെ കംപ്ട്രോളർ. പാകിസ്താന്റെ കശ്മീർ ആക്രമണം തടയാൻ പഠാൻകോട്ടിൽ നിയമിക്കപ്പെട്ട സംഘത്തിൽ ഒരാൾ അച്യുതനായിരുന്നു.

Comments are closed.