DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023; സംഘാടക സമിതി യോഗം ഒക്ടോബർ 29ന്

ഏഷ്യയിലെ വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി യോഗം 2022 ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട്  4.30ന്  കോഴിക്കോട് അളകാപുരിയില്‍ നടക്കും. സാംസ്കാരിക പ്രമുഖരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് വിദ്യാര്‍ത്ഥി വളണ്ടിയര്‍മാരുടെ യോഗം നടക്കും.

Comments are closed.