DCBOOKS
Malayalam News Literature Website

‘വൈറസ്’; പുസ്തകചര്‍ച്ച ഇന്ന്, പ്രണയ് ലാൽ പങ്കെടുക്കും

പ്രണയ് ലാലിന്റെ ‘വൈറസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 23ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. പ്രണയ് ലാൽ ചർച്ചയിൽ പങ്കെടുക്കും. ഡി സി ബുക്സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന വളരെ ചെറിയ ജീവജാലങ്ങള്‍ എന്നതാണ് വൈറസുകളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ ഏതൊരു സാധാരണ വായനക്കാരനും മനസിലാകുന്ന രീതിയില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിവരങ്ങളും കൗതുകമുണര്‍ത്തുന്ന കഥകളും പറഞ്ഞുകൊണ്ട് വിശാലവും പുതിയതുമായ ഒരു ധാരണ നല്‍കുന്ന പുസ്തകമാണ് ‘വൈറസ്’.

Comments are closed.