DCBOOKS
Malayalam News Literature Website

എഴുത്തുകാരന്‍ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ (76) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , ഇടശ്ശേരി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം , പത്മരാജൻ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍.സൗ സുയേ-ജിൻ (Cao Xueqin) രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന അകത്തളത്തിന്റെ കിനാവ്‌ എന്ന പേരിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

Comments are closed.