DCBOOKS
Malayalam News Literature Website

‘പ്രേമനഗരം’ നോവല്‍ വാങ്ങൂ ഹൃദയം കവര്‍ന്ന രംഗങ്ങള്‍ പെയിന്റിങ്ങുകളായി സ്വന്തമാക്കൂ

”ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം
തൊട്ട മാത്രയില്‍
പൂത്തുലഞ്ഞ പ്രപഞ്ചമെപോല്‍”

ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ നോവല്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നു ഒരു അടിപൊളി സര്‍പ്രൈസ്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നോ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയോ ഫെബ്രുവരി 5 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ പ്രേമനഗരം നോവല്‍ വാങ്ങുന്നവര്‍ക്ക് മനോഹരമായ പെയിന്റിങ്ങുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ‘പ്രേമനഗരം’ നോവലിനെ മുന്‍നിര്‍ത്തി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ നോവല്‍ വാങ്ങിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നൂറ് പേര്‍ക്ക് സമ്മാനമായി ലഭിക്കുക.

ക്യൂറേറ്റർ: അമ്പിളി വിജയൻ

  • ആർട്ടിസ്റ്റ് മദനൻ
  • കെ.സുധീഷ്
  • ജോളി എം സുധൻ
  • മുഖ്താർ ഉദരംപൊയിൽ
  • ജോഷി പേരാമ്പ്ര
  • നവീൻ കുമാർ
  • അഭിലാഷ് തിരുവോത്ത്
  • മജിനി തിരുവങ്ങൂർ
  • ഹരിത കാർത്തിക
  • അർച്ചന
  • അഞ്ജു പുന്നത്ത്
  • അലീന.എം.സുധൻ

എന്നീ കലാകാരന്മാര്‍ വരച്ച മനോഹരങ്ങളായ പെയിന്റിങ്ങുകളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

Textപ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.

Comments are closed.