DCBOOKS
Malayalam News Literature Website

ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍; പ്രീബുക്കിങ് തുടരുന്നു, പുസ്തകപ്രകാശനം വെള്ളിയാഴ്ച

ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെ പുറത്തിറങ്ങുന്ന ആദ്യ ഏഴ് പുസ്തകങ്ങളുടെ പ്രീബുക്കിങ് തുടരുന്നു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകങ്ങള്‍  പ്രീബുക്ക് ചെയ്യാം. ഏഴ് പുസ്തകങ്ങള്‍ നവംബര്‍ 26ന് ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും

അന്‍വര്‍ അബ്ദുള്ളയുടെ ‘കോമ’,  റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’, ബിനീഷ് പുതുപ്പണം രചിച്ച  ‘പ്രേമനഗരം’, മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’,അനുരാഗ് ഗോപിനാഥിന്റെ ‘ദ്രാവിഡക്കല്ല്’ ,അനൂപ് എസ് പിയുടെ ‘അന്വേഷണച്ചൊവ്വ’,  ശ്രീജേഷ് ടി പിയുടെ ‘നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്’ എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം.

സാഹിത്യപരതയോടൊപ്പംതന്നെ ജനകീയമായ താത്പര്യമുണര്‍ത്തുന്ന
രചനാരീതി കൈക്കൊണ്ടുകൊണ്ട് കഥാപാത്രാവിഷ്‌കാരത്തിനും പ്രമേയത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന നോവലുകള്‍ ഇപ്പോള്‍ മലയാളത്തിലും വ്യാപകമാകുകയാണ്. അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന് ഇപ്പോള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഈ നോവല് വിഭാഗത്തെ പ്രത്യേകമായി അവതരിപ്പിക്കുന്ന ഒരു മുദ്രണം ഡി സി ബുക്സ് മലയാളത്തില്‍ ആദ്യമായി ആരംഭിക്കുകയാണ്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.