DCBOOKS
Malayalam News Literature Website

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കാന്‍ ഡി സി ബുക്സ് പുസ്തകമേള നാളെ മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കാന്‍ ഡി സി ബുക്സ് ഹെറിറ്റേജ് ബുക്‌സ്‌റ്റോര്‍ പുസ്തകമേളയ്ക്ക് നവംബര്‍ 25ന് തുടക്കമാകും. ഒരു മാസം നീളുന്ന മേള ഡിസംബര്‍ 24ന് അവസാനിക്കും.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.