DCBOOKS
Malayalam News Literature Website

എത്ര മനോഹരമായ ആളുകളാണവർ ! ശ്രദ്ധ നേടി ആനന്ദ് നീലകണ്ഠന്റെ ഫേസ്ബുക് പോസ്റ്റ്

ഇതിഹാസങ്ങളുടെ വരികൾക്കിടയിലെ ജീവിതങ്ങളെപ്പറ്റി എഴുതി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠന്‍. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിലൊരാളാണ് ഈ മലയാളി.  ഇപ്പോഴിതാ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  ഡൊമെസ്റ്റിക് ടെര്‍മിനലിലെ ഡിസി ബുക്സ് സ്റ്റോറില്‍ നിന്നും അദ്ദേഹം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

”നമ്മുടെ വായനാശീലം വളര്‍ത്തുന്നതില്‍ ബുക്സ്റ്റോര്‍ മാനേജര്‍മാര്‍ക്ക് വലിയ പങ്കാണുള്ളത്. എത്ര നല്ല ആളുകളാണവര്‍. എന്‍റെ വായനകളിലെ പല പുസ്തകങ്ങളും അവര്‍ നിര്‍ദ്ദേശിച്ചവയാണ്”- ചിത്രം പങ്കുവെച്ചുകൊണ്ട് ആനന്ദ് നീലകണ്ഠന്‍ കുറിച്ചു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ.

 

 

Comments are closed.