DCBOOKS
Malayalam News Literature Website

സൗമ്യവും ക്രൂരവുമായ ചരിത്ര – വർത്തമാനങ്ങളുമായി പച്ചക്കുതിര ഓഗസ്റ്റ് ലക്കം

സൗമ്യവും ക്രൂരവുമായ ചരിത്ര – വർത്തമാനങ്ങളുമായി  ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക ഡിജിറ്റല്‍ രൂപത്തിലും വായിക്കാവുന്നതാണ്.

ഉള്ളടക്കം

ഓട്ടുകമ്പനികൾ, ഗുരുവിൻ്റെയും ആശാൻ്റെയും : ശ്രീനാരായണഗുരുവിനും കുമാരനാശാനും പങ്കാളിത്തമുണ്ടായിരുന്ന ആലുവയിലെ ശ്രീനാരായണ ടൈൽ വർക്സിനെക്കുറിച്ച്, ഗുരുവിനോടു കാണിച്ച ചതിയെയും മഹാകവിയോടു കാണിച്ച നന്ദികേടിനെയും കുറിച്ച്, അതിൻ്റെ തുടർച്ചയായി ഉണ്ടായ ചരിത്രപരമായ ദുരന്തങ്ങളെക്കുറിച്ച് – ചരിത്രരേഖകളുടെയും നേർസംഭാഷണങ്ങളുടെയും പിൻബലത്തിൽ ചെറായി രാമദാസ് തയ്യാറാക്കിയ അന്വേഷണ റിപ്പോട്ട്.
  • മാപ്പിളപ്പാട്ടും ഓർമകളും : എം. എൻ. കാരശ്ശേരിയുമായി അസീസ് തരുവണ നടത്തിയ ദീർഘമായ സംഭാഷണം.
  • നിഷിദ്ധമാക്കപ്പെട്ട കല, സ്വീകാര്യമായ കല: എൻ. പി. ഹാഫിസ് മുഹമ്മദ്.
  • പ്രവാസിമലയാളിയും പ്രവാസിബംഗാളിയും : ജോസഫ് കെ. ജോബ്
  • കുരീപ്പുഴ ശ്രീകുമാറിൻ്റെ കവിത: മലയാളത്തമിഴൻ.
  • പി. എസ്. റഫീഖിൻ്റെ കഥ : ഒസാമ ബിൻ രാജൻ. കഥയ്ക്ക് നാസർ ബഷീർ വരച്ച ചിത്രങ്ങൾ.
  • കൊലയുടെ തത്ത്വശാസ്ത്രം: പി. കെ. രാജശേഖരൻ
  • പരിസ്ഥിതിക്കഥകളും കാര്യങ്ങളും : അംബികാസുതൻ മാങ്ങാട്
  • പുരുഷാധിപത്യത്തിൻ്റെ കടംകഥകൾ: പി. കെ. സുരേന്ദ്രൻ
  • മാഗസിൻഗാലറി

pachakuthiraതപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

 

Comments are closed.