DCBOOKS
Malayalam News Literature Website

നഴ്‌സിങ് ഒരുപാട് സന്തോഷം നല്‍കുന്ന ജോലി: നഴ്‌സായ ദീപ സംസാരിക്കുന്നു; വീഡിയോ കാണാം

പട്ടിണിയില്‍ നിന്നും പലായനത്തില്‍ നിന്നും മലയാളിയെ രക്ഷിച്ചത് പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടി കടലുകടന്ന നഴ്സുമാരായിരുന്നു . മധ്യതിരുവിതാംകൂറിനെ കുടിയേറ്റത്തില്‍ നിന്നും രക്ഷിച്ചത് അവരുടെ കരുത്താണ്. ലോകമെങ്ങും, കാനഡയിലെ മഞ്ഞുവീണ ആര്‍ടിക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉള്‍നാടുകളിലും യൂറോപ്പില്‍ പരക്കെയും ഇന്ന് മലയാളി നഴ്സുമാരുണ്ട്. പക്ഷേ, ചരിത്രം അവരുടെ സഹനത്തെയും സഞ്ചാരത്തെയും നിശബ്ദതകൊണ്ടാണ് പൂരിപ്പിച്ചത്. ലോകമെങ്ങുമുള്ള മലയാളി നഴ്സുമാര്‍ക്കുവേണ്ടി അവരുടെ ശബ്ദങ്ങള്‍ ഞങ്ങള്‍ കേള്‍പ്പിക്കുന്നു.

അയർലണ്ടിൽ നഴ്സായ ദീപ സംസാരിക്കുന്നു

നിങ്ങൾക്ക് അറിയുന്ന നഴ്സുമാരെ ഇപ്പോൾ തന്നെ ടാഗ് ചെയ്യൂ, അവരുടെ കഥകളും നമുക്ക് ലോകത്തെ അറിയിക്കാം,

വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ #DCBooks #NisabdaSancharangal എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കാൻ മറക്കണ്ട.

ബെന്യാമിന്റെ പുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രീ ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.