DCBOOKS
Malayalam News Literature Website

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ഉദ്വേഗജനകമായ രണ്ട് നോവലുകളുടെ മലയാള പരിഭാഷ ഇ-ബുക്കുകളായി!

Nikos Kazantzakis

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു  നിക്കോസ് കാസാന്‍ദ്‌സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലുകളുടെ മനോഹരമായ വിവര്‍ത്തനങ്ങളാണ് ‘ഭ്രാതൃഹത്യകള്‍’, സോര്‍ബ‘ . 539 രൂപ വിലയുള്ള രണ്ട്  പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഒന്നിച്ച് വെറും 199 രൂപയ്ക്ക് വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഭ്രാതൃഹത്യകള്‍   ലെനിനും കമ്മ്യൂണിസവും തീവ്രമായ ഒരാവേശമായി കലാപകാരികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച 1940കളില്‍ ഗ്രീസിലെ ഹിപ്പിറസ് ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വേഷപ്രച്ഛന്നരായെത്തുന്ന മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കുമെതിരെ പൊരുതുന്ന പഴയ നിയമത്തിലെ ഏതോ പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്ന ഫാദര്‍ യാനറോസും അദ്ദേഹത്തിനു ചുറ്റിലും അണിനിരക്കുന്ന ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ കഥാപാത്രങ്ങളും ചേര്‍ന്ന് ഈ കൃതിയ്ക്ക് ഒരു ഐതിഹാസികമാനം സമ്മാനിക്കുന്നുണ്ട്. രോമകൂപങ്ങളില്‍ ഓരോന്നിലും രക്തം വിയര്‍ക്കുന്ന കാവ്യാത്മകതയാണ് ഈ നോവലിനെ ഇത്രമേല്‍ ഹൃദ്യമാക്കുന്നത്. ഡി.സി ബുക്‌സ്  പ്രസിദ്ധീകരിച്ചിരിക്കുന്ന ഭ്രാതൃഹത്യകള്‍( The Fratricides) മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് സെബാസ്‌റ്റ്യൻ പള്ളിത്തോടാണ്.

സോര്‍ബ ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാതനാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെയും കഥപറയുകയാണ്  സോര്‍ബ‘ . വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കുവെളിയില്‍ ജീവിക്കുന്നവനുമാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടിയ എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ. യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെ Nikos Kazantzakis-Zorbaതന്നെമാറ്റിമറിക്കുന്നു.നിക്കോസ് കാസാന്‍ദ്‌സാകീന്റെ എഴുത്തിന്റെ മാസ്മരികതയും ‘ സോര്‍ബ ദി ഗ്രീക്കി‘നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്. ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം.

തത്വചിന്താപരമായ കൃതികളായിരുന്നു നിക്കോസ് കാസാന്‍ദ്‌സാകീസ് ആദ്യകാലങ്ങളില്‍ രചിച്ചിരുന്നത്. പിന്നീട് അദ്ദേഹം കവിതയിലേക്കും നാടകങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. കാസാന്‍ദ്‌സാകീസിന്റെ പ്രശസ്ത നോവലുകളെല്ലാം 1940-നും 1961-നും ഇടയിലാണ് പ്രസിദ്ധീകൃതമായത്. സോര്‍ബ ദി ഗ്രീക്ക്ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, റിപ്പോര്‍ട്ട് ടു ഗ്രെക്കോ എന്നിവയാണ് പ്രശസ്ത കൃതികള്‍.

വിവര്‍ത്തനം: ഡോ. ഡെന്നിസ് ജോസഫ്

539 രൂപ വിലയുള്ള രണ്ട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് വെറും 199 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.