DCBOOKS
Malayalam News Literature Website

ചരിത്രസഹായികളായ 8 പുസ്തകങ്ങളുമായി  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

ചരിത്രാന്വേഷികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും തികച്ചുമൊരു മുതല്‍ക്കൂട്ടാവുന്ന 8 ബെസ്റ്റ്  സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
ചരിത്രത്തെ അറിഞ്ഞ് ദേശത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 ചരിത്രസഹായികളായ പുസ്തകങ്ങളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.  ദിവസം തോറും വൈകുന്നേരം 3മണി മുതൽ  ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

  • കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം, വേലായുധന്‍ പണിക്കശ്ശേരിയുടെ ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍’
  • കേരളചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചുകൊണ്ട് രചിക്കപ്പെട്ട പുസ്തകം, എ ശ്രീധരമേനോന്റെ ‘കേരളചരിത്രം’
  • സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന കൃതി, രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കു ശേഷം
  • ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ, ‘സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍’
  • സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഗ്രന്ഥം, കെ.എന്‍ പണിക്കരുടെ ‘മലബാര്‍ കലാപം’
  • കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന പുസ്തകം, പി.കെ. ബാലകൃഷ്ണന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’
  • തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും, മനു എസ്. പിള്ളയുടെ ‘ ദന്തസിംഹാസനം
  • ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവു തരുന്ന ചരിത്രസഹായി, സതീഷ് ചന്ദ്രയുടെ ‘മധ്യകാല ഇന്ത്യ’

tune into https://dcbookstore.com/

Comments are closed.