DCBOOKS
Malayalam News Literature Website

ഒരുപിടിയരി ഇന്നു മുതൽ മാറ്റിവെയ്ക്കും; കൊറോണക്കാലത് കരുതലിന്റെ സന്ദേശവുമായി ലാസർ ഷൈൻ

Image result for laser shine

കൊറോണക്കാലത് കരുതലിന്റെ സന്ദേശവുമായി എഴുത്തുകാരൻ ലാസർ ഷൈൻ. വീട്ടിലുള്ളവർക്കായി അരി അളന്നെടുത്ത ശേഷം, കഴുകുന്നതിനു മുൻപ് അതിൽ നിന്ന് ഒരുപിടിയരി ഇന്നു മുതൽ മാറ്റിവെയ്ക്കും- അത്രയും കുറച്ചേ കഴിക്കു… അല്ലെങ്കിൽ അത്രയും കുറച്ചേ കളയു എന്ന് ഓരോരുത്തരും തീരുമാനിക്കണം എന്ന് ഓര്മപ്പെടുത്തുകയാണ് ലാസർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.

ലാസർ ഷൈന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

#ഒരുപിടിയരി

ഞാൻ പഠിച്ചത് ചേർത്തല SN കോളജിലാണ്. കോളജ് സ്ഥാപിച്ചത് ‘പിടിയരി’ പിരിച്ചാണ് എന്നാണ് ജനനകഥ. ആ ഓർമ്മയിൽ നിന്ന് ഒരാശയം തോന്നി.

കൊറോണ പടർത്താതിരിക്കാനും/ പടരാതിരിക്കാനും ഞങ്ങൾ ഇപ്പോൾ വീട്ടിലിരിപ്പാണ്. ഈ ദിവസങ്ങളിൽ അരിയാണല്ലോ ഇനിയുള്ള മുഖ്യഭക്ഷണം.

വീട്ടിലുള്ളവർക്കായി അരി അളന്നെടുത്ത ശേഷം, കഴുകുന്നതിനു മുൻപ് അതിൽ നിന്ന് #ഒരുപിടിയരി ഇന്നു മുതൽ മാറ്റിവെയ്ക്കും- അത്രയും കുറച്ചേ കഴിക്കു… അല്ലെങ്കിൽ അത്രയും കുറച്ചേ കളയു.

നാളേയ്ക്കായി ഒരു നേരം ഒരു പിടി!

തീർച്ചയായും പിടിയരി പിരിച്ച് ഒരു കോളജ് ഉണ്ടാക്കാമെങ്കിൽ, ഈ കൊറോണക്കാലത്ത് പെരുക്കുന്ന #ഒരുപിടിയരി ഉപകരിക്കപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുന്നു; അത് ഞങ്ങൾക്കല്ല ഉപകരിക്കപ്പെടേണ്ടത് എന്ന ആഗ്രഹത്തോടെ മാറ്റിവെയ്ക്കുന്നു.

പഠിച്ച ക്യാംപസ് പഠിപ്പിച്ച പാഠത്തിന് നന്ദി.

എന്ന്,
ഒരുപിടി സ്നേഹത്തോടെ…

challnege to Sujith TK M S Ambily

#കൊറോണ ഒരു ആശയം#ഒരുപിടിയരി ഞാൻ പഠിച്ചത് ചേർത്തല SN കോളജിലാണ്. കോളജ് സ്ഥാപിച്ചത് 'പിടിയരി' പിരിച്ചാണ് എന്നാണ് ജനനകഥ….

Posted by Lasar Shine on Monday, March 23, 2020

Comments are closed.