DCBOOKS
Malayalam News Literature Website

പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍…

ഫെബ്രുവരി 14, വാലന്റൈന്‍ ദിനം, ലോകത്തിന്റെ ഏതു കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം, ഒപ്പം സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടുമുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു. ഈ പ്രണയദിനത്തില്‍ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ പുസ്തകങ്ങളേക്കാള്‍ മധുരതരമായി മറ്റെന്താണ് ഉള്ളത്? മോഹിച്ച പ്രണയപുസ്തകങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കോംബോ ഓഫറിലൂടെ.

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളായ ബാല്യകാലസഖി, പ്രേമലേഖനം, ഒ.എന്‍.വി കുറുപ്പിന്റെ കവിതാസമാഹാരമായ സ്‌നേഹിച്ചു തീരാത്തവര്‍, വി.ആര്‍.സുധീഷിന്റെ പ്രണയപാഠങ്ങള്‍, പദ്മരാജന്റെ പ്രണയകഥകളുടെ സമാഹാരം ലോല, വി.ജെ.ജയിംസിന്റെ പ്രണയോപനിഷത്ത്, സി.എസ്.ചന്ദ്രികയുടെ എന്റെ പച്ചക്കരിമ്പേ…, ഇന്ദു മേനോന്റെ എന്റെ തേനേ…എന്റെ ആനന്ദമേ, വിജയലക്ഷ്മിയുടെ എന്റെ പ്രണയകവിതകള്‍, കെ.പി.രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ, സി.വി.ബാലകൃഷ്ണന്റെ കാമമോഹിതം എന്നീ കൃതികളാണ് ഈ വാലെന്റൈന്‍ ദിനത്തില്‍ പ്രണയികള്‍ക്കായി കാത്തിരിക്കുന്നത്. 1200 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ കോംബോ ഓഫറിലൂടെ ഒരുമിച്ച് 899 രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും ഈ ഓഫര്‍ ബുക്ക് ചെയ്യാവുന്നതാണ്. 2020 ഫെബ്രുവരി 16 വരെയാണ് ഓഫര്‍ കാലാവധി.

ഓഫര്‍ ബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.