DCBOOKS
Malayalam News Literature Website

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ നാളെ തീയറ്ററുകളില്‍

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ട് നാളെ തീയറ്ററുകളിലെത്തുന്നു. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ കൈയടി നേടിയ ജല്ലിക്കട്ട് റിലീസിനു മുന്‍പു തന്നെ ശ്രദ്ധ നേടിയിരുന്നു.

ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിന്റെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ സെന്‍സറിങ്ങിന്റെ പൂര്‍ത്തിയായതായും സിനിമയ്ക്ക് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്പാണ് ലഭിച്ചത്.

Comments are closed.