DCBOOKS
Malayalam News Literature Website

നടന്‍ ഗീഥാ സലാമിന് ആദരാജ്ഞലികള്‍

കൊല്ലം: ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ഗീഥാ സലാമിന് (73) ആദരാഞ്ജലികള്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറ മേമന സ്വദേശിയാണ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

നാടകനടനായിട്ടായിരുന്നു അബ്ദുള്‍ സലാം എന്ന ഗീഥാ സലാം അഭിനയജീവിതം ആരംഭിച്ചത്. ചങ്ങനാശ്ശേരി ഗീഥാ തീയറ്റേഴ്‌സില്‍ അഞ്ചു വര്‍ഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേരു ലഭിച്ചത്. പിന്നീട് സിനിമ-സീരിയല്‍ രംഗത്ത് സജീവമായി. ഈ പറക്കുംതളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമന്‍സ് തുടങ്ങി തൊണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1987-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടക നടനുള്ള പുരസ്‌കാരവും 2010-ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Comments are closed.