DCBOOKS
Malayalam News Literature Website

റീഡേഴ്സ് ഫെസ്റ്റിവൽ ഇന്ന് മുതൽ കൊച്ചിയിൽ


കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന റീഡേഴ്‌സ് ഫെസ്റ്റിവലിന് ഇന്ന് (ഫെബ്രുവരി 27)തുടക്കമാകും.മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ റീഡേഴ്‌സ് ഫെസ്റ്റിവലിൽ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ വ്യത്യസ്ത ഓഫറുകളോട് കൂടി ലഭ്യമാകും.

മാര്‍ച്ച് 15ന് റീഡേഴ്‌സ് ഫെസ്റ്റിവല്‍ അവസാനിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.