DCBOOKS
Malayalam News Literature Website

‘നാസ’ വാര്‍ഷിക കണ്‍വന്‍ഷന്‍ വാഗമണ്‍ ഡി സി സ്മാറ്റില്‍

നാസയുടെ (NASA -National Association of Students of Architecture, India ) 60 -ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ വാഗമണ്‍ ഡി സി സ്മാറ്റില്‍വെച്ച് നടത്തുന്നു. 2018 ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെയുള്ള ദിവസങ്ങളിലായാണ് ആഘോഷപരിപാടികള്‍. ആര്‍കിടെക്ചര്‍ പഠനമേഖലയില്‍ നിന്നുള്ള അഞ്ഞൂറില്‍പരം വിദഗ്ദ്ധഅദ്ധ്യാപകരും 3000 വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളും പ്രഗത്ഭ അദ്ധ്യാപകരും പങ്കെടുക്കുന്ന സൗത്ത്ഏഷ്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ പരിപാടിയാകും നാസയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍. 33 വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു കണ്‍വന്‍ഷന്‍ കേരളത്തിലെത്തുന്നത്.

ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന അറിവ് പകരുക എന്ന ലക്ഷ്യത്തോടെ 30ല്‍ കൂടുതല്‍ വര്‍ഷ്‌ക് ഷോപ്പുകള്‍, 100 ല്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടങ്ങി വമ്പിച്ചപരിപാടികളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്. 200 കോളജുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ഒപ്പം 200 ല്‍ അധികം പ്രഭത്ഭമതികളായ ആര്‍കിടെക്മാരും ഈ പരിപാടിയില്‍ സാന്നിദ്ധ്യമറിയിക്കും.

പ്രശസ്ത എഴുത്തുകാരി തസ്ല്മി നസ്‌റീനാണ് മുഖ്യാതിഥിയായി എത്തുന്നത്.

Comments are closed.