DCBOOKS
Malayalam News Literature Website

നവമലയാളി പുരസ്‌കാരസമര്‍പ്പണം ജനുവരി 26 ന്

മലയാളി ഭാവുകത്വത്തെ പുതുക്കുകയും കേരളീയ സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ശ്രദ്ധേയ സാന്നിധ്യങ്ങള്‍ക്ക് നല്‍കി വരുന്ന നവമലയാളി പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആദ്യ നോവലായ ആള്‍ക്കൂട്ടം മുതല്‍ ആനന്ദ് എഴുത്തുജീവിതത്തിലും സാമൂഹിക വ്യക്തിജീവിതത്തിലും പുലര്‍ത്തി വരുന്ന വിട്ടു വീഴ്ചയില്ലാത്ത മാനവിക ജനാധിപത്യ നിലപാടുകളോടുള്ള ആദരമായാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

ജനുവരി 26 നു കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന നവമലയാളി ഏകദിന സാഹിത്യ ഉത്സവത്തില്‍ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ വി കെ ശ്രീരാമന്‍, ടി ഡി രാമകൃഷ്ണന്‍  നവമലയാളി മാനേജിങ് എഡിറ്റര്‍ മുരളി വെട്ടത് എന്നിവരുടെ സാന്നിധ്യവുമുണ്ടാകും

Comments are closed.