DCBOOKS
Malayalam News Literature Website

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാം 50% വരെ വിലക്കുറവില്‍ ഇ-ബുക്കുകളായി!

ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി.  അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്,
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിക്ക് ഇന്ന് ജന്മദിനം.

അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’  ഉള്‍പ്പെടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാം 50% വരെ വിലക്കുറവില്‍ ഇ-ബുക്കുകളായി.
ആസാദിയ്ക്ക് പുറമേ ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവും പങ്കുവയ്ക്കുന്ന ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി‘, അരുന്ധതി റോയിയുടെ എഴുത്തും ജീവിതവും അടയാളപ്പെടുത്തുന്ന സംഭാഷണങ്ങളുടെ പുസ്തകം ‘ഞാന്‍ ദേശഭക്തയല്ല’, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കുഞ്ഞു ജീവിതങ്ങളുടെ കഥ പറയുന്ന ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’ , മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരേയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ‘യുദ്ധഭാഷണം‘ എന്നീ പുസ്തകങ്ങളും 50% വരെ വിലക്കുറവില്‍ ഇ-ബുക്കുകളായി വായിക്കാം.

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഇ-ബുക്കുകളായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

 

Comments are closed.