DCBOOKS
Malayalam News Literature Website

ഇഷ്ടരചനകള്‍ ഇനി തിരഞ്ഞു നടക്കേണ്ട!

Rush Hours

ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ദുസഹമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക്. വായിക്കാന്‍ ആഗ്രഹിക്കുന്നതും വീണ്ടും വായിക്കാന്‍ ഇഷ്ടപ്പെടുന്നതുമായ പുസ്തകങ്ങള്‍ ഇനി തേടി നടക്കേണ്ട. വായനക്കാര്‍ എക്കാലവും സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ബണ്ടിലുകളായി ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ,ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ ആനന്ദ്, ഒ വി വിജയന്‍, ശശി തരൂര്‍, ബി ഉമാദത്തന്‍, ഡാന്‍ ബ്രൗണ്‍ എന്നിവരുടെ പുസ്തക്കൂട്ടങ്ങളും റഷ് അവറില്‍ ലഭ്യമാണ്. കൂടാതെ കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

Bundles -നായി സന്ദര്‍ശിക്കുക

Comments are closed.