DCBOOKS
Malayalam News Literature Website

വായനയുടെ മഹോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞു

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 41-ാമത് പതിപ്പിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തിരിതെളിഞ്ഞു. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് മേളയുടെ ഈ വര്‍ഷത്തെ പ്രമേയം. ഇറ്റലിയാണ് അതിഥി രാജ്യം. മലയാളത്തില്‍ നിന്നും ഡി സി ബുക്‌സ് (Hall No: 07, Stand No 18 – ZB) ഉള്‍പ്പെടെയുള്ള പ്രസാധകര്‍ മേളയുടെ ഭാഗമാകും.

ഈ മാസം 13 വരെ നടക്കുന്ന മേളയില്‍ മലയാളത്തില്‍ നിന്നും ഡി സി ബുക്‌സിന് പുറമേ മാതൃഭൂമി ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, മാക് ബെത്ത് പബ്ലിക്കേഷന്‍സ്, കൈരളി ബുക്‌സ്, ഹരിതം ബുക്‌സ്, സൈകതം ബുക്‌സ്, ഒലിവ് ബുക്‌സ്, ലിപി ബുക്‌സ് തുടങ്ങി നിരവധി പ്രസാകര്‍ പങ്കെടുക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍, സുനില്‍ പി ഇളയിടം, ജയസൂര്യ, ഉഷ ഉതുപ്പ്, ജോസഫ് അന്നംകുട്ടി ജോസ്, സി വി ബാലകൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ മേളയില്‍ അതിഥികളായെത്തും.

കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, നാടകം, സംഗീത പരിപാടി തുടങ്ങി നിരവധി പരിപാടികൾ 12 ദിവസത്തെ മേളയിൽ അരങ്ങേറും.

Comments are closed.