DCBOOKS
Malayalam News Literature Website

രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത്

ഈ വര്‍ഷത്തെ തീരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടക്കും. നേരത്തെ ഡിസംബര്‍ 10ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥയും തിയേറ്ററുകളുടെ ലഭ്യതക്കുറവും കാരണമാണ് ചലച്ചിത്രമേള നീട്ടുന്നത്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി  ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും.

Comments are closed.