DCBOOKS
Malayalam News Literature Website

23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 47-ാമത് വാര്‍ഷികാഘോഷവും ആഗസ്റ്റ് 30ന്

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷവും 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 30ന്.  കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകീട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ‘താര്‍ക്കിക ബ്രാഹ്മണ്യവും സംവാദാത്മക ജനാധിപത്യവും ‘ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനവും ഡി സി ബുക്‌സ് നോവല്‍ പുരസ്‌കാര വിതരണവും ബെന്യാമിന്‍ നിര്‍വഹിക്കും.

ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.