DCBOOKS
Malayalam News Literature Website

ലോകം നടുങ്ങിയ ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ട്

ലോകത്തെ ഞെട്ടിച്ച അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഇരുപതു വര്‍ഷം തികയുന്നു. അഫ്ഗാനിസ്ഥാനെ താലിബാന് വിട്ടുകൊടുത്ത് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വാർഷിക ദിനം എന്നതും ശ്രദ്ധേയം.

അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം ആരും മറന്നിട്ടില്ല. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ലോകവ്യാപാരകേന്ദ്രം (വേൾഡ് ട്രേഡ് സെന്റർ), വിർജീനിയയിലുള്ള പ്രതിരോധവകുപ്പ് ആസ്ഥാനം ( പെന്റഗണ്‍ കേന്ദ്രം) എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഏറ്റവും പൊക്കം കൂടിയ രണ്ടു ടവറുകളിൽ വിമാനം ഇടിച്ചിറക്കി നിശ്ശേഷം തകർത്തു. ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണമായി ഇത് കണക്കാക്കപ്പെടുന്നു.

ഇസ്ലാമിക ഭീകരസംഘടനയായ അൽഖയിയായിരുന്നു ഈ ആക്രമണത്തിന്റെ പിന്നിൽ. ആകെ 2085 പേർ ആക്രമണത്തിൽ മരിച്ചു എന്നാണ് കണക്ക്. സെപ്തംബർ (9) 11 എന്നതിന്റെ ചുരുക്കമാണ് 9/11. അമേരിക്കയിൽ ഏത് ആപത്തുണ്ടായാലും ഫോണെടുത്ത് 9-1-1 വിളിച്ചാൽ ഉടൻ രക്ഷിക്കാൻ ആളെത്തുമായിരുന്നു. ജനതയുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായ ഈ വിശ്വാസത്തെ തകർക്കാനാണ് 9/11 എന്ന തീയതി ആക്രമണത്തിനു തിരഞ്ഞെടുത്തതെന്നു കരുതുന്നവരുണ്ട്.  ‘ഓപ്പറേഷൻ പെന്റ് ബോട്ടം’ എന്നായിരുന്നു ആക്രമണത്തിനു നൽകിയിരുന്ന പേര്. ഇതിന് ശേഷം സെപ്തംബർ 11 അമേരിക്കയിൽ ദേശാഭിമാന ദിനമായി ആവരിച്ചുവരുന്നു.

രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.

Comments are closed.