DCBOOKS
Malayalam News Literature Website

51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും

ഗോവ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും.2021 ജനുവരി 16 മുതല്‍ മുതല്‍ ജനുവരി 24 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള. നവംബറില്‍ നടക്കേണ്ടിയിരുന്നു ഇഫി കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ജയറാം നായകനായ നമോ എന്ന സംസ്‌കൃത ചിത്രവും ഇത്തവണ ഇഫി പനോരമാ വിഭാഗത്തിലുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലെസി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഉണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി വിഭാഗത്തിലാണ് 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂര്‍ ഡോക്യുമെന്ററി നേരത്തെ ഗിന്നസ് റെക്കോര്‍ഡിന്റെ ഭാഗമായിരുന്നു.

വിഖ്യാത സംവിധായകന്‍ സത്യജിത് റേയ്ക്ക് ആദരവ് അര്‍പ്പിച്ച് റേയുടെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പഥേര്‍ പാഞ്ചലി, ചാരുലത, സോണാര്‍ കെല്ല, ശത് രഞ്ജ് കേ ഖിലാരി, ഗരേ ബെയ് രേ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പാബ്ലോ സെസര്‍ ചെയര്‍മാനായ ജൂറിയില്‍ പ്രസന്ന വിധാനേജ്, അബുബക്കര്‍ ഷാകി, റുബായത്ത് ഹൊസൈന്‍ , പ്രിയദര്‍ശന്‍ എന്നിവരാണുള്ളത്.
അര്‍ജന്റീനിയന്‍ ചലച്ചിത്രകാരനായ പാബ്ലോ സെസര്‍ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്. ശ്രീലങ്കന്‍ ചലച്ചിത്രകാരനാണ് പ്രസന്ന വിധാനേജ്. ശ്രീലങ്കന്‍ സിനിമയുടെ മൂന്നാം തലമുറക്കാരില്‍ മുന്‍ഗാമികളില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഈജിപ്ഷ്യന്‍ഓസ്ട്രിയന്‍ എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കര്‍ ഷാകി റുബായത്ത് ഹൊസൈന്‍ ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിര്‍മ്മാതാവുമാണ്.

തമിഴ് ചിത്രം അസുരന്‍, മലയാളത്തില്‍ നിന്നുള്ള കപ്പേള, ഹിന്ദിയില്‍ നിന്നുള്ള ചിച്ചോരെ എന്നിവ മെയിന്‍സ്ട്രീം വിഭാഗത്തില്‍ നിന്നാണ് പനോരമയിലെത്തിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദ് ഫാസിലാണ് നായകന്‍. വിന്‍സെന്റ് വടക്കനാണ് തിരക്കഥ. കെട്ട്യോളാണെന്റെ മാലാഖ നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയാണ്. മുസ്തഫ സംവിധാനം ചെയ്ത കപ്പേളയില്‍ അന്നാ ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് താരങ്ങള്‍.

 

Comments are closed.