DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ കേവലാനുഭങ്ങളെ തെളിനീര്‍വാക്കുകള്‍ കൊണ്ട് സാന്ദ്രമാക്കുന്ന ചന്ദ്രമതിയുടെ കഥാലോകം!

RATHNAAKARANTE BHAARYA By : CHANDRAMATHI
RATHNAAKARANTE BHAARYA By : CHANDRAMATHI

ജീവിതത്തിന്റെ കേവലാനുഭങ്ങളെ തെളിനീര്‍വാക്കുകള്‍ കൊണ്ട് സാന്ദ്രമാക്കുന്ന ചന്ദ്രമതിയുടെ കഥാലോകം. അതിനു നിദര്‍ശനമായ ചന്ദ്രമതിയുടെ കഥകളുടെ സമാഹാരമാണ് രത്‌നാകരന്‍റെ ഭാര്യ. അന്താരാഷ്ട്രവനിതാദിനം, കല്ലു, വിനയപൂര്‍വ്വം, പ്രണയസംശയങ്ങള്‍, വെന്റിലേറ്ററും ഒരുപിടി മനുഷ്യുരും, മഹര്‍ഷിമാമന്റെ അനന്തരവള്‍, രത്‌നാകരന്റെ ഭാര്യ, ഒരിടത്ത് ഒരു പ്രശസ്തന്‍ തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

അയല്‍ക്കാരായ കഥാപാത്രങ്ങളിലൂടെ സിദ്ധാന്ത ഭാരമില്ലാതെ കഥപറയുന്ന ചന്ദ്രമതിയുടെ രചനകള്‍ വായനക്കാരനെ ഏറെ ആകര്‍ഷിക്കുന്നു. തന്റെ ജീവിത പരിസരങ്ങളില്‍ വച്ചു കണ്ടുമുട്ടുന്ന ആളുകളാണ് ചന്ദ്രമതിയുടെ രത്‌നാകരന്‍റെ ഭാര്യ എന്ന ചെറുകഥാ  സമാഹാരത്തിലും കഥാപാത്രങ്ങളാകുന്നത്. സിദ്ധാന്തഭാരങ്ങളില്ലാതെ ആ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ കഥാകൃത്ത് അവരെ പിന്തുടരുന്നു. അങ്ങനെ പുരോഗമിക്കുന്ന കഥയ്ക്ക് ഇടയില്‍ ആ കഥാപാത്രങ്ങളുടെ അന്തര്‍ഗ്ഗതങ്ങളും  തനിക്കവരെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്ന പരിതപിക്കലും എഴുത്തുകാരി ചെയ്യുന്നുണ്ട്.

മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്തിന്റെ ശബ്ദം സജീവമാകുന്നതിന് മുമ്പു തന്നെ സ്ത്രീകളുടെ കണ്ണിലൂടെ കഥകളെ നോക്കിക്കണ്ട എഴുത്തുകാരിയാണ് ചന്ദ്രമതി. മലയാളി എഴുത്തുകാരികള്‍ക്കിടയില്‍ എന്നും ശ്രദ്ധേയമായ സ്വരമായിരുന്നു അവരുടേത്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയും നവീനതയുടെ പരീക്ഷണോന്മുഖതയുടേയും സമ്മേളനങ്ങളായിരുന്നു അവരുടെ കഥകള്‍. ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവര്‍ത്തനങ്ങളും ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ചന്ദ്രമതിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

 

Comments are closed.