DCBOOKS
Malayalam News Literature Website

ആരാധകരെ അതിശയിപ്പിച്ച് ‘യന്തിരന്‍ 2’; ആദ്യ ടീസര്‍ പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത്- ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന യന്തിരന്‍ 2 (2.0) ആദ്യ ടീസര്‍ പുറത്തിറങ്ങി. 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്‌സണാണ് നായിക.

വിഷ്വല്‍ എഫക്ടളും ത്രസിപ്പിക്കുന്ന ആക്ഷനുമാണ് പുറത്തിറങ്ങിയ ടീസറിന്റെ ഹൈലൈറ്റ്. രജനികാന്തിന്റെ യന്തിരനിലെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണതഫലങ്ങളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവ അക്രമകാരികളാകുന്നതും ടീസറില്‍ കാണാം.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം നവംബര്‍ 29-ന് തീയറ്ററുകളിലെത്തും.

Comments are closed.