DCBOOKS
Malayalam News Literature Website

‘ Selected Works of Jawaharlal Nehru’ 100 വാല്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായും ലഭ്യം

Jawaharlal Nehru
Jawaharlal
Nehru

1903- 1964 കാലഘട്ടത്തിലെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ  കൃതികളുടെ ‘ Selected Works of Jawaharlal Nehru‘  100 വാല്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായും ലഭ്യം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 1903- 1964 കാലഘട്ടത്തിലെ മുഴുവന്‍ കൃതികളും ഒപ്പം അദ്ദേഹത്തെക്കിറിച്ചുള്ള ലേഖനങ്ങളും ഉള്‍പ്പെടെയാണ് 100 വാല്യങ്ങളായി Selected Works of Jawaharlal Nehru എന്ന പേരില്‍ ഇപ്പോള്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിരിക്കുന്നത്.

വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.