DCBOOKS
Malayalam News Literature Website

കുറിച്ചി ക്യാമ്പിലെ കുട്ടികള്‍ക്കായി വായനാക്കളരി തുറന്നു

കോട്ടയം:പ്രളയക്കെടുതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി കുറിച്ചിയില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഒരു വായനാക്കളരി തുറന്നു. കുറിച്ചി പുത്തന്‍പള്ളിയില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് വായിക്കാനും ചര്‍ച്ച ചെയ്യാനും വിവിധ ബാലപ്രസിദ്ധീകരണങ്ങള്‍ അടക്കം നിരവധി കൃതികള്‍ ഡിസി ബുക്സിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുണ്ട്.

സ്കൂള്‍ അവധിക്ക് കളിച്ചും വായിച്ചും ആസ്വദിക്കേണ്ട ദിനങ്ങള്‍ വിരസമാകാതിരിക്കാനും പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് കുട്ടികളെ മുക്തരാക്കുന്നതിനും വേണ്ടിയാണ് കുറിച്ചിയില്‍ ഈ കൊച്ചുവായനാക്കളരി ഡി.സി ബുക്സ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്.

Comments are closed.