DCBOOKS
Malayalam News Literature Website

പുരസ്‌കാര ജേതാക്കള്‍ക്ക് പൗരസ്വീകരണം

 

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ ടി.ഡി. രാമകൃഷ്ണനേയും, ഡോ. ഹരികൃഷ്ണനേയും കുന്നംകുളം പൗരാവലി ആദരിക്കുന്നു. 2018 മെയ് 12 ശനി വൈകിട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് പൗരസ്വീകരണം നടക്കുന്നത്.

സീതാ രവീന്ദ്രന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇ.പി. രാജഗോപാലന്‍, അനു പാപ്പച്ചന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

നോവല്‍ വിഭാഗത്തില്‍ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ നേവനായകി എന്ന പുസ്തകവും സഞ്ചാരസാഹിത്യത്തില്‍ ഡോ. ഹരികൃഷ്ണന്റെ നൈല്‍വഴികള്‍ എന്ന പുസ്തകവുമാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായത്.

Comments are closed.