DCBOOKS
Malayalam News Literature Website

ഹിമാലയം: ചില മഞ്ഞുവഴികള്‍

മൂന്നു കൈലാസങ്ങള്‍, ഹര്‍-കി-ദൂണ്‍ താഴ്വര, കുഗ്ടി ചുരം, രൂപ്കുണ്ഡ് തടാകം, ഗോമുഖ്-തപോവന്‍, തുംഗോഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണമാണ് വി. വിനയകുമാര്‍ എഴുതിയ ഹിമാലയം: ചില മഞ്ഞുവഴികള്‍.

ചിലയിടങ്ങളില്‍ വ്യത്യസ്തമായ കാലാവസ്ഥകളിലും സമയത്തും പോയിട്ടുള്ളതിന്റെ തികച്ചും വേറിട്ട അനുഭവങ്ങളും ഈ ആഖ്യാനത്തിന്റെ ഭാഗമാകുന്നു. സാമ്പ്രദായികമായ ചതുര്‍ധാമയാത്രയ്ക്ക് അപ്പുറം മഞ്ഞിന്റെയും വന്യതയുടെയും ഇരുണ്ട അനുഭവങ്ങള്‍ക്കിടയിലൂടെ നീണ്ടനടത്തങ്ങള്‍ ആവശ്യമാകുന്ന യാത്രകളാണ് ഹിമാലയം: ചില മഞ്ഞുവഴികള്‍ എന്ന പുസ്തകം.

പുസ്തകത്തിന് വി. വിനയകുമാര്‍ എഴുതിയ ആമുഖക്കുറിപ്പ്..

ഹിമാലയത്തിലേക്കുള്ള എന്റെ ആദ്യ യാത്ര 1998-ലായിരുന്നു. തുടര്‍ന്നിതുവരെ എല്ലാ വര്‍ഷവും പല കാലാവസ്ഥകളില്‍ ഹിമാലയം എന്നെ വിളിച്ചുകൊണ്ടേയിരുന്നു. ഉത്തര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കശ്മീര്‍, അരുണാചല്‍പ്രദേശ്, നേപ്പാള്‍ തുടങ്ങിയ ഹിമാലയപ്രദേശങ്ങളിലെ
നിരവധി ഇടങ്ങളില്‍ പോകാനായി. കൂടുതലും കടുത്ത നടത്തം വേണ്ടവയുമായിരുന്നു. അവയില്‍ ചില യാത്രകളുടെ വിവരണമാണ് ഈപുസ്തകം.

മൂന്നു കൈലാസങ്ങള്‍ (കിന്നര്‍ കൈലാസം, മണിമഹേഷ് കൈലാസം, ആദികൈലാസം), ഹര്‍കിദൂണ്‍ താഴ്‌വര, കുഗ്ടി ചുരം, രൂപ്കുണ്ഡ് തടാകം, ഗോമുഖ്-തപോവന്‍, തുംഗനാഥ് എന്നിവിടങ്ങളിലേക്കുള്ളയാത്രകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍
പലതവണ പോയിട്ടുള്ള വ്യത്യസ്താനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.’ഫോട്ടോബാബ’ എന്നും ‘ക്ലിക്കിങ് സാധു’ എന്നും പ്രസിദ്ധനായ ഹിമാലയ ഫോട്ടോഗ്രാഫറും പര്‍വതാരോഹകനും ഗംഗാസംരക്ഷണ പ്രവര്‍ത്തകനും യോഗിയുമായ സന്ന്യാസിവര്യന്‍ സ്വാമി സുന്ദരാന്ദിനെ
ഗംഗോത്രിയിലെ ‘തപോവന്‍ കുടി’ ആശ്രമത്തില്‍വച്ച് കാണാനും സംസാരിക്കാനുമായി.

അദ്ദേഹത്തിന്റെ പ്രസിദ്ധ പുസ്തകമായ ‘Himalaya: Through the Lens of a Sadhu’ വിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ് അവസാന ലേഖനമായ ‘ഹിമാലയം: ഒരു സന്ന്യാസിയുടെ ഹൃദയലെന്‍സിലൂടെ’. ഈ യാത്രകളില്‍ പലതിലും ഒപ്പമുണ്ടായിരുന്ന ശശിയും ആദ്യ
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന സജിത്തും ഇപ്പോള്‍ നമ്മോടൊപ്പമില്ല.
അവരുടെ ഓര്‍മ്മയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു.

Comments are closed.