DCBOOKS
Malayalam News Literature Website

ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും

 

വായനക്കാരനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഖ്യാതകഥകളുടെ സമാഹാരമാണ് ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും. ബ്രാം സ്‌റ്റോക്കര്‍, ആര്‍തര്‍ കോനണ്‍ ഡോയ്ല്‍, വാഷിങ്ടണ്‍ ഇര്‍വിങ്, അലന്‍പോ, എം.ആര്‍. ജെയിംസ്, എച്ച്.പി. ലവ് ക്രാഫ്റ്റ്‌, എച്ച്.ജി. വെല്‍സ്, വില്‍കീ കോളിന്‍സ്, ലെ ഫാനു തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ ചോര മരവിപ്പിക്കുന്ന ഭീകരകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ബ്രാം സ്‌റ്റോക്കര്‍ എഴുതിയ ജഡ്ജിയുടെ ഭവനം, ആര്‍തര്‍ കോനണ്‍ ഡോയ്‌ലിന്റെ ആദ്യത്തെ ഓപ്പറേഷന്‍, വാഷിങ്ടണ്‍ ഇര്‍വിങ് എഴുതിയ സ്ലീപ്പി ഹോളോയുടെ ഇതിഹാസം, എഡ്ഗര്‍ അലന്‍പോയുടെ ഗര്‍ത്തവും ദോലകവും, എം.ആര്‍. ജെയിംസിന്റെ മരണക്കിണര്‍, ഫ്യോദോര്‍ ഷോളോഗബ് എഴുതിയ വെളുത്ത നായ, എച്ച്.പി.ലവ് ക്രാഫ്റ്റിന്റെ ഉള്‍ത്താറിലെ പൂച്ചകള്‍, ഡൊറോത്തി പാര്‍ക്കറിന്റെ ചില പുണ്യാത്മാക്കള്‍, എച്ച്.ജി. വെല്‍സിന്റെ മതിലിലെ വാതില്‍, വില്‍കീ കോളിന്‍സിന്റെ ഘോരവും വിചിത്രവുമായ ഒരു കട്ടിലിന്റെ കഥ, ജോസഫ് ഷെരിഡാര്‍ ലെ ഫാനുവിന്റെ അംഗിര്‍ തെരുവിലെ ചില പ്രേതപ്രശ്‌നങ്ങള്‍, ഡബ്യൂ.ഡബ്യൂ. ജേക്കബ്‌സ് എഴുതിയ കുരങ്ങിന്റെ കാല്‍പാദം എന്നീ ഉദ്വോഗജനകമായ കഥകളുടെ സമാഹാരമാണ് ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും.

Comments are closed.