‘അര്‍ബുദം കുട്ടികളിലും സ്ത്രീകളിലും’ പ്രകാശിപ്പിച്ചു

arbudamഡോ ബി ശ്യാമള കുമാരി എഴുതിയ അര്‍ബുദം; കുട്ടികളിലും സ്ത്രീകളിലും എന്ന പുസ്തകം പ്രകാശിപ്പിച്ചു. എറണാകുളം കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ സംഗീതസംവിധായന്‍ എം ജയചന്ദ്രനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.

പ്രദാപ് ഫൗണ്ടേന്‍ ആന്റ് എസ് സി എം എസ് ഗ്രൂപ് ഓഫ് എഡ്യുകേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഡോ ജിപിസി നായര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. ലൂര്‍ദ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്, ഡോ ജോര്‍ജ്ജ് തയ്യില്‍, ലൂര്‍ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പോള്‍ പുത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് സര്‍വ്വസാധാരണമായി കാണുന്ന ക്യാന്‍സര്‍ സ്ത്രീകളിലും കുട്ടികളിലും എങ്ങനെ പിടിപെടുന്നുവെന്നും, അതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കുന്ന പുസ്തകമാണ് ഡോ ബി ശ്യാമള കുമാരിയുടെ അര്‍ബുദം; കുട്ടികളിലും സ്ത്രീകളിലും. ഒരു സ്ത്രീ ജനിക്കുമ്പോള്‍ മുതലുള്ള ഭക്ഷണ ക്രമീകരണങ്ങളും , കൃത്യമായ വ്യായാമമുറകളും ഒരു പരിധി വരെ കാന്‍സറിനെ തടയാന്‍ സഹായകമാകുമെന്നും പുസ്തകത്തില്‍ പറയുന്നു. ഋതുമതിയാകുമ്പോഴും, ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണക്രമങ്ങളും അവയിലൂടെ ലഭിക്കുന്ന പോഷകങ്ങളെ കുറിച്ചും അര്‍ബുദം : കുട്ടികളിലും സ്ത്രീകളിലും എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. കുട്ടികളില്‍ ജന്മനാ ഉണ്ടാകുന്ന അര്‍ബുദവും , അര്‍ബുദ ലക്ഷണങ്ങളും , ചികിത്സാ രീതികളും , ലക്ഷണങ്ങളും , ശസ്ത്രക്രിയകളും പുസ്തകത്തില്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം അര്‍ബുദത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആധുനിക ശാസ്ത്രം ചികഞ്ഞെത്തിക്കഴിഞ്ഞിരിക്കുന്ന ഈ കാലത്ത് നാം ഇത്രയധികം ഭയചകിതരാകേണ്ടതുണ്ടോ ? ശരിയായ രോഗപ്രതിരോധവും , രോഗത്തിന്റെ ആരംഭത്തില്‍ തന്നെയുള്ള തിരിച്ചറിവും കൃത്യമായ ചികിത്സാ സംവിധാനങ്ങളും ഈ രോഗത്തേയും പ്രായോഗികമായി നിയന്ത്രിച്ചു നിര്‍ത്തതാണ് നമ്മെ സഹായിക്കില്ലേ ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പുസ്‌കം മുന്നോട്ടുവയ്ക്കുന്നുണ്ട്.