DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷങ്ങള്‍

അധ്യാപിക ദീപാനിശാന്തിന്റെ   ഏറ്റവും പുതിയ കൃതിയായ  ഒറ്റമരപ്പെയ്ത്താണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.  എസ് ഹരീഷ് രചിച്ച മീശ  നോവലാണ് തൊട്ടുപിന്നില്‍. ബ്രസീലിയന്‍ സാഹിത്യകാരന്‍  പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ,  എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം,   ദീപാനിശാന്തിന്റെ  കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ പെടുന്നു.

പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ കൃതിയായ ഹിപ്പി , ദീപാനിശാന്തിന്റെ  നനഞ്ഞു തീര്‍ത്ത മഴകള്‍ , ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഉണ്ണി ആറിന്റെ കഥകള്‍, ബെന്യാമിന്റെ ഇരട്ട നോവലുകള്‍, ചെറുകഥാസമാഹാരമായ പോസ്റ്റുമാന്‍ എന്നിവയും തൊട്ടുപിന്നിലുണ്ട്.

നളിനി ജമീലയുടെ പുതിയ കൃതിയായ എന്റെ ആണുങ്ങള്‍, മുരളി തുമ്മാരുകുടിയുടെ ലേഖനസമാഹാരങ്ങളായ പെരുമഴ പകര്‍ന്ന പാഠങ്ങള്‍, ബുദ്ധനും ശങ്കരനും പിന്നെ ഞാനുംകെ. ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍ എന്നീ കൃതികളുമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങള്‍.

 

Comments are closed.