ഇ. എം. എസ് പറഞ്ഞതുപോലെ മലബാര്‍ കാലാപം കാര്‍ഷികലഹളയല്ല ടിപ്പുസുല്‍ത്താന്‍ സ്വാതന്ത്ര്യപ്പോരാളിയുമല്ല – എം. ജി. എസ്

mgsചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില കെട്ടുകഥകളെ ചരിത്രമാക്കുകയും കാലങ്ങളോളം അക്കാദമിക് പാാഠപുസ്തകങ്ങളില്‍പോലും പഠിപ്പിച്ച് കൈമാറുകയും ചെയ്യുന്ന ആനമണ്ടത്തരങ്ങള്‍ വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നാം മലയാളികള്‍ ചെയ്തുപോരുന്നു എന്നത് ഒട്ടും അഭിലഷമീയമല്ല. പ്രമാണ രേഖഖളില്ലാത്ത, ചരിത്രമെന്ന പേരില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തം കെട്ടുകഥകളെ തകര്‍ത്തെറിയുകയും ചരിത്രമെന്നാല്‍ പ്രമാണരേഖഖളല്ലാതെ മറ്റൊന്നുമല്ല എന്നു ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് ചരപിത്രപണ്ഡിതനായ എം. ജി. എസ് നാാരായണന്‍ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന പുസ്തകത്തില്‍.

സെന്റ്‌തോമസ് കേരളത്തില്‍ വന്നിട്ടേയില്ല എന്നതും, പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്നും ചേരമാന്‍ പെരുമാളിന്റെ നബി സന്ദര്‍ശം ഒരു കെട്ടുകഥയാണെന്നും ഗാമ കാപ്പാട് കപ്പലിറങ്ങിട്ടിയില്ല എന്നും മഹാബലി എന്നൊരു ചക്രവര്‍ത്തി കേരളം ഭരിച്ചിട്ടില്ല എന്നും ടിപ്പു സുല്‍ത്താന്‍ എന്നു വാഴ്ത്തപ്പെടുന്നതുപോലെ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയല്ല എന്നും തുടങ്ങി പത്ത കള്ളക്കഥകകള്‍ അടിസ്ഥാന പ്രമാണ രേഖകളുടെ പിന്‍ബലത്തോടെ എം. ജി എസ് ഈ പുസ്തകത്തില്‍ പൊളിച്ചടുക്കുന്നുണ്ട്.

ഇ. എം. എസിനെപ്പോലെയുള്ള ഇടതുപക്ഷ സൈദ്ധാന്തികര്‍ വാദിക്കുന്നതുപോലെ മലബാര്‍ കലാപം ഒരു കാര്‍ഷിക സമരമല്ല എന്നും എല്ലാ അര്‍ത്ഥത്തിലും ഒരു ഹിന്ദു മുസ്ലീം ലഹളയായി അത് മാറിയിരുന്നു എന്നുമുള്ള എം. ജി. എസിന്റെ വാദം ഈ പുസ്തകത്തിലെ സുപ്രധാന അധ്യായമാണ്. എം. ജി. എസിന്റെ വാക്കുകള്‍ നോക്കൂ ‘അക്ഷമരും അക്രമാസക്തരുമായ മാപ്പിളമാരുടെ വിഡ്ഢിത്തംകൊണ്ട് അനേകം ജനങ്ങളുടെ മരണത്തിനും കഷ്ടപ്പാടുകള്‍ക്കും രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള അകര്‍ച്ചയ്ക്കും ഹേതുവായി മാറിയ 1921-ലെ സംഭവങ്ങളെ ചരിത്രത്തില്‍നിന്നു പാഠം പഠിക്കാനുള്ള അവസരമായി കാണാതെ, ഒരു വീരേതിഹാസമായും ദേശീയപ്രസ്ഥാനത്തിന്റെ ഒരുജ്ജ്വല അധ്യായമായും കാണാനുള്ള പ്രവണതയാണ് ഇടതുപക്ഷകക്ഷികള്‍ ഇന്നു പ്രദര്‍ശിപ്പിക്കുന്നത്. ഇ. എം. എസ്സിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കിയ ഈ ചരിത്രവക്രീകരണക്കെണിയില്‍ ആദ്യം കുറെയൊക്കെ വഞ്ചിതരായ ഡോ. എം. ഗംഗാധരനെപ്പോലെയുള്ളവര്‍ പിന്നീട് അതില്‍നിന്നു മോചിതരായി.

ഇത്തരം സംഭവങ്ങളെ സമതുലിതമനസ്സോടെ, യാഥാര്‍ത്ഥ്യബോധത്തോടെ കണ്ട് വിലയിരുത്തുവാന്‍ ഈ തലമുറയിലെ ചരിത്രകാരന്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. പക്ഷേ, അടുത്തകാലത്തുയര്‍ന്നുവന്ന ഇസ്ലാമിക് ഫണ്ടമെന്റലിസം കേരളത്തില്‍ അതിനു തടസ്സമായി നില്‍ക്കുന്നു.

ഒരിക്കലും ഒരു കര്‍ഷകമുദ്രാവാക്യമെങ്കിലും ഉയര്‍ത്താതെ ‘അല്ലാഹു അക്ബര്‍’ എന്നാര്‍ത്തുവിളിച്ച് സമാധാനപ്രിയരായ ജനങ്ങളുടെ ജീവനും സ്വത്തും നശിപ്പിക്കാനൊരുങ്ങിയ കൂട്ടര്‍ മതഭ്രാന്തും ബ്രിട്ടീഷ് വിരോധവും ചേര്‍ന്ന മസാലയാണ് ഒരുക്കിയത്. അവര്‍ക്കു മാപ്പുകൊടുക്കാം; എന്നാല്‍ മഹത്വവല്‍ക്കരിക്കാന്‍ പാടില്ല. മലബാറിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷമായ കെ. പി. കേശവമേനോന്റെയും നേതാക്കളായ മൊയ്തു മൗലവി തുടങ്ങിയവരുടെയും പ്രായോഗിക ഉപദേശങ്ങള്‍ തട്ടിത്തെറിപ്പിച്ച്അക്രമം തുടരുന്നതിലൂടെ സ്വന്തം സമുദായത്തെയും ഹിന്ദുസമുദായത്തെയും ദേശീയപ്രസ്ഥാനത്തെയും താല്‍ക്കാലികമായെങ്കിലും അപകടത്തില്‍പെടുത്തിയലഹളയെ സന്തോഷത്തോടെ സ്മരിക്കാനോ ആഘോഷിക്കാനോ മലയാളികള്‍ ഒരുങ്ങരുത്. മഹാത്മാഗാന്ധിക്കു പറ്റിയ ആ ഹിമാലയന്‍ വിഡ്ഢിത്തത്തെ, ചരിത്രത്തിലെ ആ പാളിച്ചയെ, സമചിത്തതയോടെ സമീപിക്കാനാണ് നാം പഠിക്കേണ്ടത്.’

keralacharithrathile-10-kallakkathakalഇത്തരം നിലപാടുകള്‍ ഉറെക്കെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവമാണ് എം. ജി. എസ് എന്ന ചരിത്രകാരനെ വേറിട്ടു നിര്‍ത്തുന്നത്. മുസിരിസ് എന്ന പേരില്‍ നാം കൊണ്ടാടുന്നത് യയഥാര്‍ത്ഥ മുസിരിസല്ല എന്നും ഒപ്പം റൊമീള ഥാപ്പറിനെപ്പോലെയുള്ള ഇടുപക്ഷസൈദ്ധാന്തിക ചരിത്രപണ്ഡിതന്‍മാരുടെ വസ്തുതാവിരുദ്ധമായ ചില നിലപാടുകളെയും എം. ജി. എസ് ഈ പുസ്തകത്തില്‍ വിമര്‍ശനവലിധേയമായി സമീപിക്കുന്നുണ്ട്. ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉപാധിയെന്ന നിലക്ക് ഐതിഹ്യങ്ങള്‍ മോശമാണെന്ന അവ ചരിത്രത്തെക്കാള്‍ താണതാണെന്നോ എം. ജി. എസ് പുസ്തകത്തില്‍ സ്ഥാപിക്കുന്നില്ല. രണ്ടും രണ്ടാണ്; ചരിത്രമെന്ന വിജ്ഞാനശാഖക്കുള്ള വിമര്‍ശനാത്മകത ഐതിഹ്യങ്ങള്‍ക്കില്ല. പ്രമാണരേകകളില്ലാതെ ഏതെങ്കിലും വിഭാഗത്തെ തൃപ്തിപ്പെടുത്തുവാനുള്ള ഉപാധിയായി ചരിത്രത്തെ ഉപയോഗിക്കരുത് എന്ന സന്ദേശമാണ് ഈ പുസ്തക്തില്‍ എം. ജി. എസ് മുന്നോട്ടുവയ്ക്കുന്നത്.

Categories: GENERAL, LITERATURE