DCBOOKS
Malayalam News Literature Website

യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകം ‘ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ’: ഇ-ബുക്ക് പ്രകാശനം നാളെ മുരളി തുമ്മാരുകുടി നിർവഹിക്കും

മഹാമാരിയിൽ വിറപൂണ്ട് നിൽക്കുന്ന ഇക്കാലത്ത് ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ എന്ന കൃതിയുടെ ഇ-ബുക്ക് പ്രകാശനം മുരളി തുമ്മാരുകുടി നിർവ്വഹിക്കുന്നു.

നാളെ (23 ഏപ്രിൽ 2019) രാവിലെ 11:30നു ഡിസി ബുക്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഇ-ബുക്ക്‌ പ്രകാശനം ചെയ്യുക. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു  കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ’ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ഇ-ബുക്ക്‌ പ്രകാശനം.

സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും പിറവിയെടുത്ത മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലറാണ് 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ.

Comments are closed.