DCBOOKS
Malayalam News Literature Website

അവകാശങ്ങൾക്ക് അവകാശമില്ലാത്ത യുദ്ധാനന്തര ജീവിതങ്ങൾ…

കണ്ടും കേട്ടും മനസ്സിനെ വേദനിപ്പിച്ച അഭയാർത്ഥി ജീവിതത്തിന്റെ മറ്റു ചില വശങ്ങൾ

റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’ എന്ന നോവലിന് റിഹാബ് തൊണ്ടിയില്‍ എഴുതിയ വായനാനുഭവം

ക്രൈം തില്ലറുകൾ നൽകി ഉദ്വേജനകമായ നിമിഷങ്ങളിലൂടെ നമ്മെ കൊണ്ട് പോയ റിഹാന്റെ അപമാർകെറ്റിംഗ് ഫിക്ഷനിലെ പരീക്ഷണത്തിന്റെ പുത്തനാനുഭവങ്ങളാണ് യുദ്ധാനന്തരം എന്ന നോവലിലൂടെ പകർന്നു നൽകുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജീവിത സംഘർഷങ്ങളുടെ കയ്‌പേറിയ അനുഭവങ്ങൾ മാത്രം കൈമുതലാക്കി ഇസ്താൻബുൾ തെരുവിൽ അഭയാർഥികളായി കൂട്ടുകൂടിയ Textസോയ ഫാമിയയുടെയും ഫാരിസ് ഹദാദിന്റെയും ബയോത്താറിന്റെയും ഏറ്റുപറച്ചിലുകളാണ് ഈ വായന. കണ്ടും കേട്ടും മനസ്സിനെ വേദനിപ്പിച്ച അഭയാർത്ഥി ജീവിതത്തിന്റെ മറ്റു ചില വശങ്ങൾകൂടി ചേർത്തെഴുതുകയാണ് യുദ്ധാനന്തരത്തിലൂടെ.
വംശീയ കലാപങ്ങളിൽ ഉലഞ്ഞ ജീവിതാനുഭവനങ്ങളുമായിട്ടാണ് ഫാരിസും ബയോത്താറും ദിനങ്ങൾ നീക്കുന്നതെങ്കിൽ രാഷ്ട്രീയ സംഘട്ടനങ്ങളിൽ അൾജീരിയൻ സർക്കാരിന്റെ കണ്ണിലെ കരടായിട്ടാണ് സോയ കടന്നു പോകുന്നത്. സോയയുടെ ജീവിത ഡയറി സൈറൺ മുഴങ്ങുന്ന തെരുവീഥികളിൽ നിലാവിനെ സാക്ഷിയാക്കി ഫാരിസ് വായിക്കാൻ തുടങ്ങുന്നതോടെ കൂടെ സംഘർഷവും സമാധാനവും സ്നേഹവും സങ്കടങ്ങളും നിറഞ്ഞ തീവണ്ടി പാളയത്തിലൂടെ നമ്മളും സഞ്ചരിച്ചുപോകും.
നഷ്ടകണക്കുകളുടെ പക തീർക്കാൻ രണ്ടും കല്പിച്ചിറങ്ങിയ തീവ്രവാദത്തിന്റെ വൈറസ്‌ തലക്കുളളിൽ തുന്നിച്ചേർത്ത ഒരുപറ്റം പേരുടെ ഗൂഢാലോചനയുടെ നാൾവഴികൾ. ഭയം കൊണ്ട് മുറിവേൽപ്പിക്കപ്പെടുന്ന മനുഷ്യരുടെ അപ്രവചന പ്രവർത്തികൾ അതിന് കാരണക്കാരായവരെക്കാൾ തന്നെ പോലെയുള്ള നിഷ്കളങ്കർക്ക് തന്നെയാണെന്ന തിരിച്ചറിവ് തന്റെ കൂട്ടത്തിലെ ചിലർ നടത്തിയ ആക്രമണങ്ങളുടെ ശിഷ്ടനൊമ്പരമായ കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ സോയയുടെ ചാവേർ യാത്രയുടെ ഗതി തന്നെ മാറ്റിമറിക്കുന്നു. തുടർന്നങ്ങോട്ട് എല്ലാവരിൽ നിന്ന് രക്ഷപെടാൻ തെരെഞ്ഞെടുത്ത വഴികളും ഒടുവിൽ ഇസ്താൻബുളിൽ എത്തിയതുമാണ് ഫാരിസിലൂടെ നമ്മൾ വായിക്കുന്നത്.
പുതിയ പരീക്ഷണങ്ങളുടെ അകമ്പടിയിൽ വാക്കുകളോടൊപ്പം വായനക്കാരന്റെ മനസ്സിലൊരിത്തിരി നൊമ്പരങ്ങൾ ബാക്കിയാക്കിയിട്ടാണ് യുദ്ധാനന്തരത്തെ റിഹാൻ അവസാനിപ്പിക്കുന്നത്.

Comments are closed.