DCBOOKS
Malayalam News Literature Website

ആത്മവിശ്വാസം വളര്‍ത്തുന്നതിന് യോഗ ശീലമാക്കാം!

യോഗ ഒരു ജീവിതചര്യയാണ്. ആബാലവൃത്തം ജനങ്ങള്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയാണിത്. താളം തെറ്റുന്ന ശരീരമനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ യോഗശാസ്ത്രം ജീവിതത്തെത്തന്നെ ഉടച്ചു വാര്‍ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ കുട്ടികളും മുതിര്‍ന്നവരും യോഗ ശീലിക്കുന്നത് ഉത്തമമായിരിക്കും. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം നമ്മുടെ സ്വഭാവത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ.

യോഗ എല്ലാവരിലും എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടക്കുന്നുണ്ട്. യോഗ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. ഡിസി ബുക്‌സും നിരവധി യോഗ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവയില്‍ ചിലത് പരിചയപ്പെടാം;

Textയോഗ സൂര്യ നമസ്‌കാരംസൂര്യനമസ്‌കാരമെന്ന വ്യായാമമുറയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന് വിശദമാക്കുന്ന കൃതി. ആരോഗ്യത്തിനും ഉേന്മഷത്തിനും സൂര്യനമസ്‌കാരം നമ്മെ സഹായിക്കുന്നുവെന്ന നൂറ്റാ്യുുകള്‍ മുമ്പുള്ള കണ്ടെത്തല്‍ ആധുനികശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. സൂര്യസ്‌നാനം പല രോഗങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നു. വ്യായാമമുറയുടെ ഓരോ ഘട്ടവും ചിത്രസഹിതം വിവരിക്കുന്നു എന്നതിനാല്‍ എല്ലാവര്‍ക്കും ഇത് സ്വയം അഭ്യസിക്കാന്‍ സാധ്യമാകുന്നു.

യോഗ വിദ്യ

യോഗ പരിശീലനത്തെ ഒരു ദിനചര്യ ആക്കുവാൻ പാട്ടും വിധം ലളിതമായText യോഗ പാഠങ്ങൾ.

യോഗ പാഠാവലി Textഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജ്ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന്‌തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് 16 ആഴ്ചകൊണ്ട് അഭ്യസനംപൂര്‍ത്തിയാക്കാന്‍ കഴിയുന്ന രണ്ടു സെറ്റ്‌യോഗ സിലബസ്സാണ ്ഇതിലുള്ളത ്. ഹഠേയാഗത്തിെല അടിസ്ഥാനപരവും ലളിതവുമായ 44യോഗാസനങ്ങളും രണ്ട് പ്രാണായാമവുമാണ് ചെറിയ കുട്ടികള്‍ക്ക് എട്ട് ആഴ്ചകൊണ്ട് പരിശീലിക്കാവുന്ന ആദ്യ സെറ്റില്‍ കൊടുത്തിട്ടുള്ളത്.മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ര്യുാമത്തെ സെറ്റില്‍ 24 അഡ്വാന്‍സ്ഡ് യോഗാസനങ്ങളും നാല് പ്രാണായാമങ്ങളും ഉണ്ട്.ഓരോ വിഭാഗക്കാരും പരിശീലനത്തിനുശേഷം പതിവായി അഭ്യസിക്ക്യേു ആസനപ്രാണായാമങ്ങളുടെ പ്രത്യേക ലിസ്റ്റും 85 ഫോട്ടോഗ്രാഫുകളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.

യോഗ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ വേഗത്തില്‍ ശിഥിലമായിText ക്കൊണ്ടിരിക്കുകയാണ് ദാമ്പത്യബന്ധങ്ങള്‍. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, പരസ്പരമുള്ള പഴിചാരല്‍, സംശയരോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ദാമ്പത്യബന്ധത്തിലെ ഏറ്റവും പ്രധാനഘടകമായ ലൈംഗിക ജീവിതത്തിലെ പാളിച്ചകളാണ് കൂടുതലായും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് അടിസ്ഥാനകാരണമാകുന്നത്. ഇതില്‍ പലതും നമ്മുടെ മനോവൈകല്യങ്ങള്‍ കൊണ്ടുാകുന്നതാണ്. നിഷ്ഠയായ യോഗയിലൂടെ ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുക വഴി ഇത്തരം പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകുമെന്ന് വ്യക്തമാക്കുകയാണ് യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന് എന്ന പുസ്തകത്തിലൂടെ.

Textമസ്തിഷ്‌കാഘാതം എന്റെ യോഗ പരീക്ഷണം

ഗ്രന്ഥകര്‍ത്താവ് യോഗ തുടങ്ങിയത് 42-ാം വയസ്സിലാണ് – 1988-ല്‍.25 വര്‍ഷത്തോളം അത് നിര്‍ബാധം തുടര്‍ന്നു. 2004-ലാണ്‌ചെയ്ത ആസനങ്ങളെല്ലാം ക്യാമറയിലാക്കിയത്. എന്നാല്‍ അതൊരു കൊച്ചുപുസ്തകമാക്കാന്‍ സാധിച്ചത് ഈയിടെമാത്രമാണ ്. അങ്ങനെയാണതിന്റെ ഉദയം. യോഗാസനങ്ങള്‍ വളരെ ഫലവത്തായി എന്നതാണ് ആത്മാനുഭവം. ഇതിന് പ്രത്യേകമായി ഒരുസാമ്പത്തികച്ചെലവും ഇല്ല. വേണ്ടത് ചെയ്യാനുള്ള ദൃഢനിശ്ചയമാണ ്.കുറെ ച്ചാക്കെ ഒരു നിര്‍ദ്ദിഷ്ട ജീവിതക്രമം അവശ്യം ആവശ്യമാണ ്.മാത്രമല്ല, ഇതിന് ഏറ്റവും പ്രധാനമായത് മുടക്കം കൂടാതെ അനുഷ്ഠിക്കുക എന്നതാണ ്. ബാക്കി എല്ലാ വിവരവും ഈ പുസ്തകത്തില്‍ തന്നെയുണ്ട്.

Comments are closed.