DCBOOKS
Malayalam News Literature Website

WTPLive സാഹിത്യ പുരസ്കാരം 2021 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങള്‍ ചുരുക്കപ്പട്ടികയില്‍

2019-20 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവൽ, സാഹിത്യ വിമർശം  എന്നീ വിഭാഗങ്ങളിലെ  WTPLive സാഹിത്യ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പുറ്റ്, വിനോയ് തോമസ്,  ബുധിനി, സാറാ ജോസഫ്,  മുറിനാവ്, മനോജ് കുറൂര്‍, മഹാഭാരതം സാംസ്‌കാരിക ചരിത്രം, സുനില്‍ പി ഇളയിടം, കാതുസൂത്രം, ഫ്രാന്‍സിസ് നൊറോണ, മുള്ളരഞ്ഞാണം, വിനോയ് തോമസ്, സര്‍വ്വമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ, ജിസ ജോസ്, സ്ഥലം, പി,വി ഷാജികുമാര്‍ , മെഹ്ബൂബ് എക്‌സ്പ്രസ്, അന്‍വര്‍ അലി, ആദി, ബിജോയ് ചന്ദ്രന്‍  തുടങ്ങി  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങള്‍ വിവിധ വിഭാഗങ്ങളിലായി ചുരുക്കപ്പട്ടികയില്‍ ഇടംനേടി. ജെ.ദേവിക, വി.എസ്.അനിൽകുമാർ, വീരാൻകുട്ടി, എ.സി. സുഹാസിനി
എന്നിവര്‍ ചേര്‍ന്ന് WTPLive ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചത്.

ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങളും അവ ഉള്‍പ്പെടുന്ന വിഭാഗങ്ങളും ചുവടെ

നോവല്‍

പി.എം.ഗിരീഷ് , ഷാജി ജേക്കബ് , ലിജി നിരഞ്ജന, വിശ്വനാഥന്‍, ശിവദാസ് കെ.കെ എന്നവരടങ്ങിയ ജൂറിയാണ് നോവല്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

 സാഹിത്യ വിമർശം

  • മഹാഭാരതം സാംസ്‌കാരിക ചരിത്രം, സുനില്‍ പി ഇളയിടം
  • മാര്‍ക്‌സ് ഗാന്ധി അംബേദ്കര്‍- ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം, പി. പവിത്രന്‍
  • വാക്കിലെ നേരങ്ങള്‍, എന്‍ അജയകുമാര്‍
  • മലയാള വഴികള്‍- സ്‌കറിയ സക്കറിയ
  • പുരോഗമനസാഹിതി, സി.ജെ. ജോര്‍ജ്ജ് കറന്റ് ബുക്‌സ്

വത്സലന്‍ വാതുശ്ശേരി, മഹേഷ് മങ്ങലാട്ട്, വി.പി. മാര്‍ക്കോസ്, ഷീബ കുര്യന്‍, എം.ലിനീഷ് എന്നിവരടങ്ങിയ ജൂറിയാണ് സാഹിത്യ വിമര്‍ശത്തിനുള്ള പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

കഥാസമാഹാരം

എസ് എസ് ശ്രീകുമാര്‍, ജി ഉഷാകുമാരി, ജോസഫ് കെ ജോബ്, വി.അബ്ദുള്‍ ലത്തീഫ്, ടി. ശ്രീവത്സന്‍ എന്നിവരടങ്ങിയ ജൂറിയാണ് കഥാ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

കവിത സമാഹാരം

വി.കെ. സുബൈദ, എം.ബി. മനോജ്, അബ്ദുള്‍ സലാം, നിഷി ജോര്‍ജ്, സന്തോഷ് മാനിച്ചേരി എന്നിവരടങ്ങിയ ജൂറിയാണ് കവിതാ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

ഈ പട്ടിക വായനക്കാർക്കിടയിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ വോട്ടിംഗിനായി സമർപ്പിക്കും. വോട്ടിംഗ് ശതമാനവും നേരത്തെ നാമനിർദ്ദേശങ്ങൾ നൽകിയ വിദഗ്ദ്ധസമിതി അംഗങ്ങൾ നൽകിയ മാർക്കും പരിഗണിച്ചാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുക.
മെഡിമിക്സ്, ശ്രീ ഗോകുലം ചിറ്റ്സ് ആൻ്റ് ഫിനാൻസ്, ജിയോ ഫൗണ്ടേഷൻ ആൻ്റ് സ്ട്രക്ചേർസ്, കെ വി മറൈൻ എക്സ്പോർട്സ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പതിനായിരം രൂപയും ഫലകവും അടങ്ങിയതാണ് ഓരോ പുരസ്കാരവും. പുരസ്കാര പ്രഖ്യാപനതീയതി പിന്നീട് അറിയിക്കും

 

Comments are closed.