DCBOOKS
Malayalam News Literature Website

ദൃശ്യം, മെമ്മറീസ്, ദൃശ്യം2; ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥകള്‍ ഇപ്പോള്‍ സ്വന്തമാക്കൂ ഒറ്റ ബണ്ടിലായി!

മലയാളത്തിന്റെ അഭിമാനചിത്രങ്ങളാണ് ദൃശ്യം, മെമ്മറീസ്, ദൃശ്യം2. ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ഈ ചിത്രങ്ങളുടെ നട്ടെല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ മൂന്ന് ചിത്രങ്ങളുടെയും തിരക്കഥകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

JEETHU JOSEPH WONDERS BUNDLE  എന്ന പേരില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സറ്റോറിലാണ് പുസ്തകക്കൂട്ടം ലഭ്യമാക്കിയിരിക്കുന്നത്.  നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാത്ഭുതം എന്നാണ് ദൃശ്യത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. ശക്തമായ തിരക്കഥയുടെ പിന്‍ലത്തില്‍ കാലങ്ങള്‍ക്കുശേഷം കുടുംബപ്രേക്ഷകരെ ഒന്നടങ്കം കൊട്ടകയിലേക്ക് തിരികെകൊണ്ടുവന്നു എന്നതു മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകളും ഈ സിനിമ ഭേദിച്ചിരിക്കുന്നു. അത്യന്തം ചടുലവും, ആകാംക്ഷ നിറയ്ക്കുന്നതുമായ മികച്ച ക്രൈം ത്രില്ലറാണ് മെമ്മറീസ്. ഒരു അപസര്‍പ്പക നോവല്‍ വായിക്കുന്നതിലുമധികം ആകാംക്ഷയോടെ ഈ തിരക്കഥ വായിക്കുവാന്‍ കഴിയുമെന്ന് തീര്‍ച്ച.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദൃശ്യം 2 അതിരുകള്‍ ഭേദിച്ചു മഹാവിജയം തീര്‍ത്ത ചിത്രമാണ്. നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലര്‍ ശാഖയ്ക്ക് പുതുഗാംഭീര്യം പകര്‍ന്ന ജീത്തു ജോസഫിന്റെ ആഖ്യാന സൂത്രവാക്യം ഈ തിരക്കഥയില്‍ അനുഭവിക്കാം.

JEETHU JOSEPH WONDERS BUNDLE ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.